ചികിത്സാ സഹായം നൽകി

ചികിത്സാ സഹായം നൽകി

വയനാട്: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്ന ഐസിപിഎഫ് വയനാട് ജില്ല സ്റ്റാഫ് വർക്കർ സുവി. റ്റി.കെ രാജുവിന് സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് ചികിത്സാ സഹായം നൽകി. പാസ്റ്റർമാരായ സാം തോമസ് (പി.പി.എഫ് പ്രസിഡൻ്റ്), കെ. എം സുരേഷ് (സെക്രട്ടറി), സി.വൈ. കുര്യാച്ചൻ (പ്രെയർ കോ-ഓർഡിനേറ്റർ), പി.എ തോമസ് (മെമ്പർ) എന്നിവർ ഭവനത്തിലെത്തി തുക കൈമാറുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഐസിപിഎഫ് പ്രവർത്തകരായ പാസ്റ്റർ ബോബു ഡാനിയേൽ, നെൽസൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പുൽപ്പള്ളി സുരഭികവല സ്വദേശിയും ചെറ്റപ്പാലം ഐ.പി.സി സഭാംഗവുമായ ടി.കെ രാജു അപകടത്തെ തുടർന്ന് രണ്ടു സർജറിക്കു വിധേയനായി ഒന്നര മാസത്തോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇനിയും ദീർഘ നാളത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കയാണ്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മാതാവും അടങ്ങുന്ന ഈ കുടുംബത്തിനുവേണ്ടിയും അദ്ദേഹത്തിൻ്റെ പൂർണ്ണ സൗഖ്യത്തിനായും തുടർന്നും ദൈവജനത്തിൻ്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.