സുവിശേഷക ദമ്പതികൾ അറസ്റ്റിൽ

സുവിശേഷക ദമ്പതികൾ അറസ്റ്റിൽ

ഉത്തർപ്രദേശ്: സന്ത് കബീർ നഗർ ജില്ലയിലെ ഔരാഹി (Aurahi) ഗ്രാമത്തിൽ ഒരു സ്ത്രീയെ മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്നാരോപിച്ച് മലയാളികളായ സുവിശേഷക ദമ്പതികളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. നിർമല നിഷാദ് നൽകിയ പരാതിയെ തുടർന്നാണ് തിരുവല്ല സ്വദേശിയായ സുവിശേഷകൻ ജോസിനെയും ഭാര്യ ഏലമ്മയെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തതെന്ന് സന്ത് കബീർ നഗർ പോലീസ് സൂപ്രണ്ട് സത്യജീത് ഗുപ്ത പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും തന്റെ ഗ്രാമത്തിൽ ഇവർ ക്രിസ്തീയ  പ്രാർത്ഥന നടത്താറുണ്ടെന്ന് നിഷാദ് പരാതിയിൽ ആരോപിച്ചു. ഇരുവരും ഔരാഹിയിലാണ് താമസിച്ചിരുന്നത്. നിയമവിരുദ്ധമായ മതപരിവർത്തനം തടയൽ നിയമം പ്രകാരവും ഐപിസി സെക്ഷൻ 298 (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള വാക്കുകൾ മുതലായവ) അനുസരിച്ചുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.