കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും

കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും

തിരുവനന്തപുരം: ബ്രിട്ടനിൽ കണ്ടെത്തിയ ജനതികമാറ്റം വന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണർ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ച കണക്ക്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്നും ഡിസംബർ 14-നു ശേഷം കേരളത്തിലെത്തിയ 6 പേരിലാണ് അതി തീവ്ര വൈറസ് കണ്ടെത്തിയത്. പുതിയ വൈറസ് ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണെന്നും ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സമ്പർക്ക പട്ടിക തയ്യാറാക്കുമെന്നും കൂടുതൽ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും വിമാന താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.