ആർ.വൈ.എം ഭാരവാഹികൾ

ആർ.വൈ.എം ഭാരവാഹികൾ

കോട്ടയം : കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ യുവജന വിഭാഗമായ റിവൈവൽ യൂത്ത്മൂവ്മെന്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ജോൺ ജോസഫ് (പ്രസിഡന്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി), സ്റ്റെഫിൻ ജോസ്, ബിബിൻ പി. ബാബു, അമൽ, സോനു ജോണി, സനോ ബിനോയ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് ആർ.വൈ.എം. പുതിയ ഭാരവാഹികൾ. ജൂലൈ 23-ന് പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടന്ന മാസയോഗത്തോടനുബന്ധിച്ച് പാസ്റ്റർ സാബു എം. ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ആർ.വൈ.എം-ന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തത്.