പുസ്തക പ്രകാശനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡന്റും ഇന്റർനാഷനൽ ഗ്രേയ്സ് മിനിസ്ട്രീസ് ഡയറക്ടറുമായ പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ ‘മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 10 ചൊവാഴ്ച ബ്രദർ സി.വി. മാത്യു (ചീഫ് എഡിറ്റർ, ഗുഡ് ന്യൂസ് വാരിക) നിർവഹിക്കും. ഐ.ആർ.എ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 8.30-ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ ഡോ.കെ.പി. മാത്യു (ഡാളസ്), പാസ്റ്റർ തോമസ് കുര്യൻ (ഹ്യൂസ്റ്റൺ), പാസ്റ്റർ ജി.ജെ അലക്സാണ്ടർ (പി.എം.ജി. ചർച്ച്, തിരുവനന്തപുരം), റവ.ടി.എസ് പ്രേംകുമാർ (ഒഡീഷ), പാസ്റ്റർ സജി ഫിലിപ് തിരുവഞ്ചൂർ (സബ് എഡിറ്റർ, ഗുഡ് ന്യൂസ് വീക്ക്ലി), പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ പി.റ്റി.തോമസ് (കോട്ടയം), പാസ്റ്റർ പി.ജി.മാത്യൂസ്, ഡോ. ഐഡ മാനുവൽ (പാലക്കാട്), ബ്രദർ രാജു പൊന്നോലിൽ (യുഎസ്) തുടങ്ങിയവർ ആശംസകളറിയിക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി മറുപടി പ്രസംഗം നടത്തും. ‘സ്നേഹസദ്യയിലെ പാറകൾ’-യൂദാ ലേഖന വ്യാഖ്യാനം, ‘മേശയിൽ നിന്നു വീണ അപ്പനുറുക്കുകൾ’ എന്നിവ ഗ്രന്ഥകാരന്റെ മറ്റു രണ്ടു പുസ്തകങ്ങളാണ്.
മീറ്റിംഗ് ID: 81081197466
പാസ്കോഡ് : 797829
കൂടുതൽ വിവരങ്ങൾക്ക്:
+919747459561, +919562247565
പുസ്തകം ആവശ്യമുള്ളവർ ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
വിലാസം:
IRA PUBLICATIONS,
POST BOX NO.10,
KARUKACHAL P.O.,
KOTTAYAM-DIST
KERALA-686 540
Email: irapublications6540@gmail.com