ക്രിസ്ത്യൻ പള്ളികളിലെ സർവെ അനാവശ്യം : ബെംഗളൂരു ആർച്ച്ബിഷപ്

ക്രിസ്ത്യൻ പള്ളികളിലെ സർവെ അനാവശ്യം : ബെംഗളൂരു ആർച്ച്ബിഷപ്

ബെംഗളുരു: നിർബന്ധിത മതപരിവർത്തനത്തിന്റെ വിവരങ്ങൾ ശേഖരിക്കാനെന്ന പേരിൽ കർണ്ണാടകയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും മിഷനറി പ്രവർത്തനങ്ങളിലും സർവെ നടത്താനുള്ള സർക്കാർ നീക്കം അനാവശ്യമാണെന്ന് ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ കുറ്റപ്പെടുത്തി. സമ്മർദ്ദം ചെലുത്തിയുള്ള മതം മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ നിയമപ്രകാരം നടപടിയെടുക്കാം. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ക്രിസ്തുമതത്തെ ഒന്നാകെ കുറ്റപ്പെടുത്തരുത്. ക്രൈസ്തവ സഭാ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം മത പരിവർത്തനം നടത്തിയിരുന്നെങ്കിൽ വിശ്വാസികൾ എത്രയോ വർദ്ധിക്കുമായിരുന്നു? എന്നാൽ സഭ അതു ചെയ്യുന്നില്ല. സംസ്ഥാനത്ത് അനധികൃത ക്രിസ്ത്യൻ പള്ളികളുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർവെയെ എതിർത്ത് കർണ്ണാടക റീജിയൻ കാത്തലിക് ബിഷപ് കൗൺസിൽ നേരത്തെ മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു.

      -മനോരമ