ഐ.ആർ.എ യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റിംഗ്

കോട്ടയം : ഇൻഡ്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ കുട്ടികളും യുവജനങ്ങളും സംയുക്തമായി പങ്കെടുക്കുന്ന ‘യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റ്’ നാളെ (ഒക്ടോബർ 19 ചൊവ്വ) വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. കുട്ടികളും യുവജനങ്ങളും വിവിധ പരിപാടികളുമായി സംഗമിക്കുന്ന ഈ മീറ്റിംഗിൽ പാസ്റ്റർ മാത്യൂസ് ഇട്ടി (പ്രസിഡന്റ്, ഐ.ആർ.എ) മുഖ്യ സന്ദേശം നൽകും. ഐ.ആർ.എ. സണ്ടേസ്കൂൾ ബോർഡ് ചെയർമാൻ പാസ്റ്റർ ഷിബു ജോസഫ്, റിവൈവൽ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബ്രദർ സജോമോൻ സാബു എന്നിവർ നേതൃത്വം നൽകുന്നു.
സൂം മീറ്റിംഗ് ID : 82664108792
പാസ്കോഡ് : 506032
കൂടുതൽ വിവരങ്ങൾക്ക് :
+919747 459561, +918593067614