കൺവൻഷൻ

കൺവൻഷൻ

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ സിൽവർ ജൂബിലി നിറവിൽ ഫെബ്രുവരി 8 മുതൽ 11 വരെ ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. പാസ്റ്റർമാരായ പി.ജി. വർഗീസ് (ന്യൂഡൽഹി), ഷാജി എം. പോൾ, ഫെയ്ത് ബ്ലെസ്സൻ എന്നിവർ പ്രസംഗിക്കും. പ്രസിദ്ധ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ പ്രശസ്ത ഗായകർ അണിനിരക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

50-ലേറെ പെന്തക്കോസ്ത് സഭകൾ ചേർന്നാണ് കൺവൻഷൻ നടത്തുന്നത്. ഭാരവാഹികളായി പാസ്റ്റർ കെ.കെ. വിത്സൻ (പ്രസിഡന്റ്), പാസ്റ്റർ വി.എം.രാജു (വൈസ് പ്രസിഡന്റ്), പി.കെ ദേവസി (സെക്രട്ടറി), പാസ്റ്റർ അജീഷ് ജോസഫ്, റോയി തോമസ് (ജോ.സെക്രട്ടറിമാർ), പാസ്റ്റർ പി.കെ ചെറിയാൻ (ട്രഷറർ), സജി മത്തായി കാതേട്ട് (പ്രോഗ്രാം കോ-ഓർഡിനേറ്റർ), ഇവാ. സാം കൊണ്ടാഴി, ഇവാ. സാം ആനയടി (മീഡിയ കോർഡിനേറ്റർമാർ), ബിജു തടത്തിവിള (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർമാരായ ബിജു, പ്രേംകുമാർ, മണികണ്ഠൻ, ഇ.വി ജോർജ് (പ്രെയർ കൺവീനേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു. പാസ്റ്റർമാരായ ഇ.പി വർഗീസ്, ഉമ്മച്ചൻ വർഗീസ്, എൽ. ജസ്റ്റസ് എന്നിവരാണ് രക്ഷാധികാരികൾ.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിൽ 1999 മെയ് 6 മുതൽ 9 വരെയായിരുന്നു ഭാരതപ്പുഴ കൺവൻഷൻ എന്ന പേരിൽ പ്രഥമ കൺവൻഷൻ നടന്നത്. പാസ്റ്റർ വി.ജെ ജോൺ വെച്ചൂച്ചിറ(പ്രസിഡന്റ്), സി.കെ ജോർജ് ചാപ്രത്ത് (വൈസ് പ്രസിഡന്റ്), പി.കെ ദേവസി (സെക്രട്ടറി), സജി മത്തായി കാതേട്ട് (ജോ.സെക്രട്ടറി), എൽ. ജസ്റ്റസ് (ട്രഷറർ), ഏബ്രഹാം കൊണ്ടാഴി (പബ്ലിസിറ്റി കൺവീനർ) എന്നിവരായിരുന്നു സ്ഥാപക ഭാരവാഹികൾ.

ജൂബിലി കൺവൻഷനോടനുബന്ധിച്ച് ആത്മീയ കൂട്ടായ്മകൾ, ഉപവാസ പ്രാർത്ഥനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സുവിശേഷ റാലി, ജൂബിലി സ്മരണിക പ്രകാശനം എന്നിവ നടക്കും.

സാം കൊണ്ടാഴി (മീഡിയ കൺവീനർ) 9656452564