സംഗീത വിരുന്ന്

സംഗീത വിരുന്ന്

ഷാർജ: 2022 നവംബർ 24 വ്യാഴം രാത്രി 7:30 മുതൽ 10: 00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് ARISE UAE 2022 എന്ന പേരിൽ ആത്മീയ സംഗീത വിരുന്ന് നടത്തപ്പെടുന്നു.
ഈ തലമുറയിൽ ദൈവം ഉപയോഗിക്കുന്ന അനുഗ്രഹീത ഗായകൻ ബ്രദർ ഇമ്മാനുവേൽ കെ.ബി സംഗീതാരാധനയ്ക്ക് നേതൃത്വം കൊടുക്കും. സഹോദരന്മാരായ സിജോ കിളിമാനൂർ, ജെയ്സൺ കടമ്പനാട്, ജോയൽ വർഗീസ്, മനോജ് കുമാർ, ജോയൽ കോശി, ജെബി, ഡെനിലോ ഡെന്നിസ്, ബ്രൈറ്റ് എബ്രഹാം എന്നിവരും പങ്കെടുക്കുന്നു. പാസ്റ്റർ അജു ഫിലിപ്സ് ദൈവവചനം ശുശ്രൂഷിക്കും
യു.എ.ഇ-ലെ പ്രമുഖ കർത്തൃദാസന്മാരായ റവ. ഡോ. കെ. ഓ മാത്യു, റവ. ഡോ. വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ്, പാസ്റ്റർ എബ്രഹാം കുര്യൻ എന്നിവരും പങ്കെടുക്കുന്നതാണ്.
ഏവർക്കും സ്വാഗതം……
കൂടതൽ വിവരങ്ങൾക്ക് :
+971 55 870 2732
+971 55 954 4708
+971 55 916 4510