‘സ്പാർക്ക് കോൺക്ലേവ്’ യൂത്ത്‌ ക്യാമ്പ്

‘സ്പാർക്ക് കോൺക്ലേവ്’ യൂത്ത്‌ ക്യാമ്പ്

കൽവാർ/രാജസ്ഥാൻ: ജയ്പ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ സ്പാർക്ക് അലയൻസിന്റെ ആഭിമുഖ്യത്തിൽ ‘സ്പാർക്ക് കോൺക്ലേവ്’ യൂത്ത്‌ ക്യാമ്പിനു ഇന്നലെ തുടക്കമായി. നവംബർ 9 വരെ കൽവാറിലെ ഗിൽഗാൽ ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന ‘സ്പാർക് കോൺക്ലേവ്’ യുവാക്കളുടെ ഇടയിൽ ശക്തമായ ഉണർവ്വിനു കാരണമാകുമെന്നു പ്രതീക്ഷിക്കുന്നു.
പാസ്റ്റർ അരുൾ തോമസ്, പാസ്റ്റർ ജേസൺ എച്, ഡോ.ജെയിംസ് ചാക്കോ, ഡോ. ബെയ്സലി ഐസക്  തുടങ്ങിയവർ ശുശ്രൂഷിക്കുന്നു. ഷീനു മറിയം, കൂടാതെ നാരോ ഗേറ്റ്, ജൂഡാനേഷൻ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുന്നു.
സഭകളുമായും സംഘടനകളുമായും കൈകോർത്തു യുവാക്കളെയും സഭാ ശുശ്രൂഷകന്മാരെയും കർത്താവിന്റെ വേലയിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനരീതിയാണ് ‘സ്പാർക്ക്’ അവലംബിച്ചു പോരുന്നത്. ‘സ്പാർക്ക്’ പിന്നിട്ട എട്ടു മാസങ്ങളിലെ പ്രവർത്തങ്ങളിലൂടെ ഇന്ത്യയിലെ പത്തു പട്ടണങ്ങളിൽ ക്യാമ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
യുവജനങ്ങളുടെ ഇടയിൽ ദൈവകരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ സുജിത് എം സുനിൽ നേതൃത്വം കൊടുക്കുന്ന ‘സ്പാർക്ക്’ വിശാലമായ ആത്മീക ദർശനത്തോടെയും കാഴ്ചപ്പാടുകളോടും പ്രവർത്തന മേഖലയിൽ മുമ്പോട്ടു പോകുന്നു. ദൈവജനങ്ങളുടെ സഹകരണവും പ്രാർത്ഥനയും ഈ പ്രവർത്തനങ്ങളുടെ വിജയത്തിനായി അപേക്ഷിക്കുന്നു.