നിത്യതയിൽ

നിത്യതയിൽ

നിലമ്പൂർ: ട്രൈബൽ മിഷൻ പ്രവർത്തകനായ പാസ്റ്റർ ജോഷ്വ മാത്യുവിന്റെ ഭാര്യ റാണി ജോഷ്വ (37) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒക്ടോബർ 28-ന് ബൈക്കിനു പിന്നിൽ യാത്ര ചെയ്യവേ രക്തസമ്മർദ്ദം കുറഞ്ഞ് താഴെ വീണുണ്ടായ അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭൗതീക ശരീരം നവംബർ 3 വ്യാഴാഴ്ച അഗളിക്കടുത്ത് ജന്മദേശമായ കാരറയിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്കാരം 4-നു ട്രൈബൽ മിഷൻ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം രാവിലെ 10-ന് അഗളി ട്രൈബൽ മിഷൻ സെമിത്തേരിയിൽ നടക്കും. ട്രൈബൽ മിഷൻ ഭാരവാഹികളായ ഡോ.കെ.മുരളീധർ, മാത്യു ജേക്കബ്, കെ. പൗലോസ്, ബേബി മാത്യു, പാസ്റ്റർ കെ.റ്റി. മനോജ്, പാസ്റ്റർ മാണി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും. മക്കൾ : മാത്യൂസ് (നാലാം ക്ലാസ്സ് വിദ്യാർത്ഥി), ലോവിസ് (മൂന്നാം ക്ലാസ്സ്).