ഒന്നാം റാങ്ക് കരസ്ഥമാക്കി

ഒന്നാം റാങ്ക് കരസ്ഥമാക്കി

തൃശ്ശൂർ: യു.എ.ഇ അൽ ഐൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഹന്നാ ജെയ്സൺ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇരിങ്ങാലക്കുട സ്വദേശികളായ ആലപ്പാട്ട് ജെയ്സൻ ബിന്ദു ദമ്പതികളുടെ ഏകമകളാണ് ഹന്നാ ജെയ്സൺ. ജോലിയോടുള്ള ബന്ധത്തിൽ ജെയ്സൺ ബിന്ധു ദമ്പതികൾ ദീർഘകാലമായി യുഎഇ-ൽ താമസമാണ്‌. +2 വരെയുള്ള ഹന്നയുടെ വിദ്യഭ്യാസം അൽ ഐൻ ഇൻഡ്യൻ സ്കൂളിൽ ആയിരുന്നു. സഭയിലെ യുവജന പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായ ഹന്നാ ജെയ്സനു ലഭിച്ച ഗംഭീരവിജയത്തിൽ, അൽ ഐൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ ജോസ് മല്ലശ്ശേരി അഭിനന്ദനങ്ങൾ അറിയിച്ചു.