‘തളരരുത്, ഒറ്റക്കല്ല’ : പ്രത്യേക സമ്മേളനം

കോട്ടയം: ‘തളരരുത്, ഒറ്റക്കല്ല വിശ്വാസ സമൂഹം ഒപ്പമുണ്ട് ‘ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, സഭാ/ സംഘടന വ്യത്യാസമില്ലാതെ ക്രിസ്തീയ ശുശ്രൂഷയിലിരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാരുടെയും മക്കളുടെയും കോൺഫറൻസ് 2022 ആഗസ്റ്റ് 16ന് ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.50 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
ശുശ്രൂഷയിൽ കത്തി ജ്വലിച്ച് നിന്ന ദൈവദാസന്മാർ പെട്ടെന്ന് ലോകം വിട്ട് യാത്രയായപ്പോൾ അതുവരെയുണ്ടായിരുന്ന എല്ലാ അംഗീകാരങ്ങളും നഷ്ടപ്പെട്ടതുപോലെ അനുഭവപ്പെട്ടവർ എത്രയധികം!
സഭാ/സംഘടനാ ലീഡേഴ്സ് ഇതു സംബന്ധിച്ച് സംസാരിക്കുന്നു. ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) മുഖ്യ സന്ദേശവും സിസ്റ്റർ ലില്ലീ വർഗ്ഗീസ് (IET ഡൽഹി) സാന്ത്വന സന്ദേശവും നൽകും. ഓപ്പൺ ഫോറത്തിൽ, വിയോഗ ദു:ഖത്തിലായിരിക്കുന്ന-വെണ്ണിക്കുളത്ത് വെച്ച് ആഗസ്റ്റ് ഒന്നിന് സംഭവിച്ച അപകടം നിമിത്തം നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാസ്റ്റർ വി.എം. ചാണ്ടിയുടെ സഹധർമ്മിണിയും, ഒപ്പം ശുഭ തുറമുഖമണഞ്ഞ ഫേബ, ബ്ലസി എന്നീ മക്കളുടെ മാതാവുമായ സിസ്റ്റർ ഷാൻ്റി ചാണ്ടി (കട്ടപ്പന), ഏലിയാമ്മ കോശി FTS (മണക്കാല), സരോജം എം. പൗലോസ് (രാമേശ്വരം), മേരി തോമസ് മാത്യൂസ് (ഉദയ്പൂർ), ഡോ. മോളി എബ്രഹാം- ഡൂലോസ് (ആലുവ), ഗായിക നിർമ്മലാ പീറ്റർ (തിരുവല്ല), ബിജി സിസിൽ ചീരൻ തുടങ്ങിയവർ തങ്ങൾ കടന്നുപോയ ദുഷ്കര പാതകളുടെ അനുഭവങ്ങൾ പങ്കു വയ്ക്കും.
ഒത്തുകൂടാനും പരസ്പരം ഭാരങ്ങൾ വഹിക്കാനും സംസാരിക്കാനും ഉള്ള ഒരു വേദിയായി ഇത് മാറും.
Join Zoom
https://us02web.zoom.us/j/86398347707
സൂം ഐഡി: 863 9834 7707
(പാസ്സ്കോഡ് ആവശ്യമില്ല)
Contact: Ph. 9496292764
Pr K K Mathew &
Ph. 94475 45387 K J Job