ഐ.പി.സി.ഗ്ലോബൽ മീഡിയ അമേരിക്കൻ ചാപ്റ്റർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പാസ്റ്റർ സാമുവൽ ജോണിന് നൽകി

ഐ.പി.സി.ഗ്ലോബൽ മീഡിയ അമേരിക്കൻ ചാപ്റ്റർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പാസ്റ്റർ സാമുവൽ ജോണിന് നൽകി

ഒക്കലഹോമ: ഐ.പി.സി.ഗ്ലോബൽ മീഡിയ മീഡിയ അസോസിയേഷൻ അമേരിക്കൻ ചാപ്റ്ററിൻ്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പാസ്റ്റർ സാമുവൽ ജോണിന് നൽകി. ഓഗസ്റ്റ് 4-7 വരെ നടന്ന ഐ.പി.സി ഫാമിലി കോൺഫ്രൻസിൽ ഓഗസ്റ്റ് 6 ശനിയാഴ്ച രാത്രിയിലെ വേദിയിൽ നടന്ന പ്രത്യക ചടങ്ങിൽ ഐ.പി.സി ജനറൽ സെക്രട്ടറി റവ. സാം ജോർജ് അവാർഡ് കൈമാറി. ഗ്രന്ഥകാരൻ, കോളമിസ്റ്റ്, എന്നീ നിലകളിൽ ക്രിസ്തീയ സാഹിത്യ രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകിയത്. ന്യൂജേഴ്സി ഐ.സി.എ സഭയുടെ സീ നിയർ ശുശ്രൂഷകനും ഐ.പി.സി നോർത്തേൺ റീജിയൻ പ്രസിഡൻറുമാണ് റവ. സാമുവൽ ജോൺ. അസോസിയേഷൻ സെക്രട്ടറി പാസ്റ്റർ റോയി ഏബ്രഹാം അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജൻ ആര്യപ്പള്ളി മാധ്യമ പ്രവർത്തകരും ഐ.പി.സി ഗ്ലോബൽ മീഡിയ എക്സിക്യൂട്ടീവ്സുമായ പാസ്റ്റർമാരായ സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ, സി.പി.മോനായി എന്നിവർ സന്നിഹിതരായിരുന്നു.