അനുമോദന സമ്മേളനം

വയനാട്: ഗുഡ് ന്യൂസ് വാരികയിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന പാസ്റ്റർ ഷിബു ജോസഫ് ഇപ്പോൾ ആഴ്ചതോറും onlinegoodnews ൽ എഴുതുന്ന ‘ഉൾക്കാഴ്ച’ എന്ന ഹ്രസ്വലേഖന പരമ്പരയുടെ നൂറാമത് (100) ലക്കം ആഗസ്റ്റ് 7ന് ഞായറാഴ്ച പുറത്തിറങ്ങുകയാണ്. ഇപ്പോൾ പല ശാരീരിക വിഷമതകളിലൂടെ കടന്ന് പോകുന്ന ഇദ്ദേഹം ഇപ്പോൾ വയനാട് കൽപ്പറ്റയിലെ ഐ.പി.സി സഭാ ശുശ്രൂഷകനാണ്. ആഗസ്റ്റ് ഏഴ് ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30ന് അദ്ദേഹത്തിൻ്റെ സ്നേഹിതരും മാധ്യമ സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും അനുമോദിക്കാനും പ്രോത്സാഹിപ്പിക്കാനും അനുഗ്രഹിക്കാനും സൂം പ്ലാറ്റ്ഫോമിൽ ഒത്തുകൂടുന്നു. ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു, പബ്ലിഷർ ടി.എം. മാത്യു, പാസ്റ്റർ മാരായ പി.ജീ. മാത്യൂസ്, വീയപുരം ജോർജ്കുട്ടി, തോമസ് ചാക്കോ ബഹ്റിൻ, കെ.കെ. മാത്യു, ജെ. ജോസഫ്, ഡോ. ഡി. കുഞ്ഞുമോൻ, സാം ടി. മുഖത്തല, സാം കൊണ്ടാഴി, വെസ്ലി മാത്യു, സജി മത്തായി കാതേട്ട്, ഷിബു മുളങ്കാട്ടിൽ, ഷാജൻ ജോൺ ഇടക്കാട്, ടോണി ഡി. ചെവ്വൂക്കാരൻ, ചാക്കോ കെ. തോമസ്, സന്ദീപ് വിളുമ്പു കണ്ടം, സിസ്റ്റർ സൂസൻ തോമസ് ബഹ്റിൻ, ഡോ. ആനി ജോർജ് F.T.S, ജസ്സി ഷാജൻ തുടങ്ങി ഒട്ടേറെപ്പേർ സംബന്ധിക്കുന്നു.
Join Zoom Meeting
https://us02web.zoom.us/j/84958592950?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09
Meeting ID : 849 5859 2950
Passcode : 1
വിവരങ്ങൾക്ക്: 94475 45387 (K.J.Job Kalpetta)