ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ജനറൽ കോൺഫറൻസ്

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 2022-ലെ ജനറൽ കോൺഫറൻസും, ശതാബ്ദി കൺവൻഷൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും 13-07-2022 രാവിലെ 10 മുതൽ 1 മണി വരെ പള്ളം സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.
ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. എൻ പി കൊച്ചുമോൻ മുഖ്യസന്ദേശം നൽകി. 2023 ൽ ജനുവരിയിൽ നടക്കാനിരിക്കുന്ന ചർച്ച് ഓഫ് ഗോഡിന്റെ ശതാബ്ദി കൺവൻഷന്റെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ദൈവസഭയിലെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ വി. പി ജോർജ് നിർവ്വഹിച്ചു. കേരളത്തിന്റെ വിവിധ സെന്ററുകളിൽ നിന്ന് ദൈവദാസന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു.
ശതാബ്ദി കൺവൻഷനോട് അനുബന്ധിച്ച് സുവിശേഷീകരണ പ്രവർത്തനങ്ങൾ, പ്രാർത്ഥനാ കൂട്ടായ്മകൾ, ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്താനും തീരുമാനിച്ചു.