തോമസ് വടക്കേക്കൂറ്റിന്റെ സംസ്കാരം ഇന്ന്
കൊച്ചി: ജൂൺ 3 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ് വാരികയുടെ മാനേജിംഗ് എഡിറ്ററും എഴുത്തുകാരനുമായ
തോമസ് വടക്കേക്കൂറ്റിന്റെ സംസ്കാരം ഇന്നു (ജൂൺ 9 വ്യാഴം) നടക്കും. രാവിലെ 8 മണിക്ക് ഭവനത്തിലെയും 9 മുതൽ 12 മണി വരെ കലൂർ ഗ്രീറ്റ്സ് പബ്‌ളിക് സ്കൂളിലെയും ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് ഫോർട്ടു കൊച്ചിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കും.

