ഡോ.ജോർജ്ജ് വെർവർ

കോട്ടയം: ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും സംവദിക്കുന്നു. ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച് എന്ന പേരിൽ നടക്കുന്ന പ്രോഗ്രാം ജൂൺ 16ന് വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് ആരംഭിക്കുന്നത്.ജോർജ് വെർവറിന് 83 വയസ്പൂർത്തിയാകുന്നത് തൊട്ടടുത്ത ആഴ്ചകളിൽ ആണ്. അതിനാൽ ഈ യോഗത്തിൽ വെച്ച് ഇന്ത്യയിലെ വിവിധ സഭാ/സംഘടനാ നേതാക്കന്മാർ ഏതാനും നിമിഷങ്ങൾ ആശംസകൾ നേരും. അതേത്തുടർന്നാണ് വെർവർ തൊണ്ണൂറ് മിനുറ്റ് സമയം സംസാരിക്കുന്നത്. വെർവറിൻ്റെ മിഷണറി അനുഭവങ്ങൾ ത്രസിപ്പിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ ദർശനങ്ങളും ആഹ്വാനങ്ങളും എക്കാലത്തെയും സുവിശേഷ പ്രവർത്തകർക്ക് ആവേശമാണ്. സന്ദേശം ഇംഗ്ലിഷിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യും.
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
സൂം ഐഡി: 339 220 0496
പാസ് വേഡ്: 323637
വിവരങ്ങൾക്ക്: 94475 45387 (കെ.ജെ. ജോബ്, വയനാട് )