സംസ്കാര ശുശ്രൂഷ

മൂന്നാർ: കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ട ഐപിസി മൂന്നാർ സെൻറർ മിനിസ്റ്ററും മുൻ സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്ന പാസ്റ്റർ കെ. വൈ ജോഷ്വായുടെ (73) സംസ്കാര ശുശ്രൂഷ നാളെ ചൊവ്വാഴ്ച (24.5.2022) രാവിലെ 8 മണി മുതൽ 2 മണി വരെ കോട്ടയം പാക്കിൽ സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ വെച്ചും തുടർന്ന് ഐപിസി എബനേസർ മറിയപ്പള്ളി സഭയുടെ നേതൃത്വത്തിൽ കുറിച്ചി സെമിത്തേരിയിലും നടക്കും. ഭാര്യ: സൂസമ്മ. മക്കൾ: അഡ്വ. ജോൺലി ജോഷി, ചാൾസൺ ജോഷി, നിമ്മി ജോഷി, നിസി ജോഷി. മരുമക്കൾ: രമ്യ ജോൺലി, ലാലുദേവ്, നോബി.