നിത്യതയിൽ

നിത്യതയിൽ

കുമ്പനാട് : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

പാസ്റ്റർ കെ. ഇ എബ്രഹാമിന്റെ കൊച്ചുമകനും, പാസ്റ്റർ റ്റി എസ് ഏബ്രഹാം-മേരി ഏബ്രഹാം ദമ്പതികളുടെ  മകനുമായ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം നവംബർ 4 ബുധനാഴ്ച്ച വൈകിട്ട് അമേരിക്കയിൽ വച്ചായിരുന്നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.  രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

പാസ്റ്റർ ഡോ. വത്സൻ എബ്രഹാം ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ചി’ന്റെ (IGO) സ്ഥാപക പ്രസിഡൻ്റും ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരി പ്രസിഡൻ്റുമാണ്.

1984 മുതൽ ഇന്ത്യയിലുടനീളം സഭകൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സുവിശേഷകർ, മിഷനറിമാർ, സഭാ നേതാക്കൾ എന്നിവർക്ക് പരിശീലനം നൽകുകയും, ബൈബിൾ പരിശീലന കേന്ദ്രങ്ങളെയും മിഷൻ പ്രവർത്തനങ്ങളെയും പിന്തുണക്കുകയും ചെയ്ത് വരുകയായിരുന്നു. ഇന്ത്യ പെന്തക്കോസ്ത് ചർച്ച് (IPC) 2006 മുതൽ 2013 വരെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2019 ൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ജനറൽ പ്രസിഡന്റായി ചുമതലയേറ്റു.

അമേരിക്കയിലെ കാലിഫോർണിയയിൽ 1987 ൽ സ്ഥാപിതമായ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ (ICA) സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്നു അദ്ദേഹം. 1982 ൽ അദ്ദേഹവും ഭാര്യ സാലി എബ്രഹാമും ചേർന്ന് തെക്കൻ കാലിഫോർണിയയിലെ ഇന്ത്യൻ കുടുംബങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥനാ കൂട്ടായ്മകൾക്ക് തുടക്കമിട്ടു.

ഭാര്യ : ലാലി. മക്കൾ: സ്നേഹ, ആൻ, സന്തോഷ്, ആഷ.