ന്യൂനപക്ഷ അവകാശങ്ങൾ-‘വെബിനാർ’ ഇന്ന് 7 മണിക്ക്

ന്യൂനപക്ഷ അവകാശങ്ങൾ-‘വെബിനാർ’ ഇന്ന് 7 മണിക്ക്

പാസ്റ്റർ ജെയ്സ് പാണ്ടനാട്

തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ വെബിനാർ ഇന്ന് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. വെബിനാർ പി.സി.ഐ നാഷനൽ പ്രസിഡന്റ് ബ്രദർ എൻ.എം. രാജു ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷകാര്യ വിദഗ്ദ്ധൻ പ്രഫ. അമൽ സിറിയക് ജോസ്, അഡ്വ. ജസ്റ്റിൻ പള്ളി വാതുക്കൽ (ഹൈക്കോടതി അഭിഭാഷകൻ) എന്നിവർ പ്രത്യേക വിഷയങ്ങളിൽ ക്ലാസ്സുകളെടുക്കും. പാസ്റ്റർ ജെയ്സ് പാണ്ടനാട് മോഡറേറ്റർ ആയിരിക്കും. പിസിഐ നാഷനൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ജെ.ജോസഫ്, നാഷനൽ ജന.സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ എന്നിവർ ആശംസകളറിയിക്കും. ചർച്ചയ്ക്കും സംശയ നിവാരണത്തിനുമുള്ള ഓപ്പൺ ഫോറവും ഉണ്ടായിരിക്കും. പാസ്റ്റർമാരായ പി.എ.ജെയിംസ്, നോബിൾ പി.തോമസ്, ജിജി തേക്കു തോട് തുടങ്ങിയവർ നേതൃത്വം നൽകും.