നിത്യതയിൽ

നിത്യതയിൽ

കരിയംപ്ലാവ്/പെരുമ്പെട്ടി : കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട അത്യാൽ കൊല്ലറേത്ത് കെ.ജെ മർക്കോസിൻ്റെ (99) സംസ്കാര ശുശ്രൂഷ ഒക്ടോബർ 3 ശനിയാഴ്ച നടക്കും. വേൾഡ് മിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഗോഡ് (ഡബ്ല്യു.എം.ഇ) ജനറൽ പ്രസിഡൻ്റ് റവ. ഒ.എം രാജുക്കുട്ടിയുടെ പിതാവാണ്.

ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 6-ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരും. ശനിയാഴ്ച രാവിലെ 9 മുതൽ കരിയംപ്ലാവ് ഡബ്ല്യു.എം.ഇ ഹെബ്രോൻ സെൻട്രൽ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം 12-ന് ആടിയാനിയിൽ സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭാര്യ : ശബരിമാങ്കൽ എം. ജെ. കുഞ്ഞമ്മ. മക്കൾ : റവ. ഒ.എം രാജുക്കുട്ടി, പാസ്റ്റർ ഒ.എം ജോസ്, വത്സമ്മ. മരുമക്കൾ : സൂസൻ രാജുക്കുട്ടി, പരേതയായ സുശീല, ഒ.ജെ ജോൺ (ഊട്ടുപാറ).