നിര്യാതനായി

നിര്യാതനായി

വാഴൂർ:  കത്തൃസന്നിധിയിൽ ചേർക്കപ്പെട്ട 15-ാം മൈൽ കാഞ്ഞിരത്തറയിൽ കെ. ജെ തോമസിൻ്റെ (കുഞ്ഞുമോൻ-81) സംസ്കാരം മെയ് 23 നാളെ.

രാവിലെ 11 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് കാനം ചെട്ടിയാതറയിലുള്ള ഐപിസി ബെഥേൽ കാപ്പുകാട് സഭയുടെ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭാര്യ: പയ്യപ്പാടി തോണ്ടുകണ്ടത്തിൽ കുഞ്ഞുമോൾ (തങ്കമ്മ).

മക്കൾ: ഷേർലി, ഷിജു (വാഴൂർ ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, സെക്രട്ടറി ഐപിസി ബെഥേൽ കാപ്പുകാട്), ഷൈബി, പരേതനായ ഷൈജു. മരുമക്കൾ:  ജോസ്, മൃദുല, ബോബിന, ജൂലി.