മാസയോഗം

കന്യാകുമാരി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം മെയ് 15-ന് മേൽപ്പുറം ഐ.ആർ.എ ചർച്ച് ഹാളിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ഒ.എം. ജോർജ് സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഷിബു ജോസഫ് വചന സന്ദേശം നൽകി. പാസ്റ്റർ പി.സി ജേക്കബ് മുഖ്യ വചന ശുശ്രൂഷ നിർവഹിച്ചു.
സഭാ പ്രസിഡൻ്റ് റവ. മാത്യൂസ് ഇട്ടിയും കുടുംബവും 70 ലധികം കുട്ടികൾക്കു നൽകിയ വിദ്യാഭ്യാസ ധന സഹായവും യോഗത്തിൽ വച്ച് വിതരണം ചെയ്തു. ബ്രദർ അനൂപ് സ്വാഗതവും സുവി. ബോസ് വെൽ നന്ദിയും പറഞ്ഞു. മേൽപ്പുറം സഭാ ശുശൂഷകൻ പാസ്റ്റർ പി. സാംകുട്ടി സമാപന പ്രാർത്ഥന നടത്തി. കോട്ടയം, പത്തനംതിട്ട, വയനാട്, എന്നീ ജില്ലകളിൽ നിന്നും ഉച്ചക്കട (കന്യാകുമാരി ജില്ല) എന്നീ സ്ഥലങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.






