മാസയോഗം
വടക്കഞ്ചേരി : ഇന്ത്യാ റിവൈവൽ അസംബ്ലി മാസ യോഗവും പ്രാർത്ഥനാ കൂട്ടായ്മയും ഏപ്രിൽ 11 ന് പാലക്കുഴി ഐആർഎ സഭാ ഹാളിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫ് അധ്യക്ഷത വഹിച്ച മാസ യോഗത്തിൽ പാസ്റ്റർമാരായ ജോൺ ജോസഫ്, ജോസഫ് കെ.ജെ എന്നിവർ പ്രസംഗിച്ചു. ഐആർഎ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് മുഖ്യ സന്ദേശം നൽകി.







ഉച്ചകഴിഞ്ഞ് നടന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ പാസ്റ്റർ ജേക്കബ് ദാനിയേൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ എഡ്വിൻ സണ്ണി, ഷിബു ജോസഫ് എന്നിവർ വചന സന്ദേശങ്ങൾ നൽകി. വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്തു. പാലക്കുഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എം ജോസഫ് ശാരീരിക ക്ലേശങ്ങൾ ഉണ്ടായിരുന്നെങ്കിലും ലഘു പ്രബോധനം നൽകുകയും യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

