ആരാധനാലയം ആക്രമിച്ചു
ഭോപ്പാൽ : മധ്യപ്രദേശിൻ്റെ തലസ്ഥാനമായ ഭോപ്പാലിൽ കഴിഞ്ഞ ദിവസം പാസ്റ്റർ ബ്രിജ് നിരാല നടത്തി വന്ന പ്രാർത്ഥന മീറ്റിംഗിലേക്ക് ഒരു കൂട്ടം സുവിശേഷ വിരോധികൾ അതിക്രമിച്ച് കയറി ജയ് ശ്രീ റാം എന്ന് വിളിച്ച് കൊണ്ട് പാസ്റ്ററെയും അവിടെ ഉണ്ടായിരുന്ന വിശ്വാസികളെയും ശാരീരികമായി ആക്രമിക്കാൻ തുടങ്ങി. സ്ഥിതിഗതികൾ വഷളായപ്പോൾ ഈ വ്യക്തികൾ തന്നെ പോലീസിനെ വിളിക്കുകയും വ്യാജ നിർബന്ധിത മത പരിവർത്തനത്തിൻ്റെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.
തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് വ്യക്തമായ കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ കർത്തൃദാസൻ പാസ്റ്റർ ബ്രിജ് നിരാല, അദ്ദേഹത്തിൻ്റെ ഭാര്യ സിസ്റ്റർ വ്യൂഹ്‌ല, അവരുടെ മകൾ, മറ്റൊരു വിശ്വാസിയെയും കസ്റ്റഡിയിലെടുത്തു, അവർ ഇപ്പോൾ മണ്ടിദീപ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇതു വരെ പ്രഥമ വിവര റിപ്പോർട്ട് (എഫ് ഐ ആർ) രജിസ്റ്റർ ചെയ്തിട്ടില്ല.
പാസ്റ്റർ ബ്രിജ് നിരാലയ്ക്കും, ഭാര്യയ്ക്കും, മകൾക്കും അവരോടൊപ്പം തടവിലാക്കിയ വിശ്വാസികളുടെയും അടിയന്തിര മോചനത്തിനായും സുവിശേഷ വിരോധികളുടെ മനസാന്തരത്തിനായും മധ്യപ്രദേശിലെ സുവിശേഷ പ്രവർത്തങ്ങൾക്കും ദൈവ സഭകൾക്കും ദൈവ ദാസന്മാർക്കും ദൈവജനത്തിനും വേണ്ടി ദൈവ ജനം പ്രാർത്ഥിക്കുക.

