അദ്ധ്യാപക മീറ്റിംഗ്

അദ്ധ്യാപക മീറ്റിംഗ്

കറുകച്ചാൽ : റിവൈവൽ സൺ‌ഡേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22 ന് ഇന്ത്യാ റിവൈവൽ അസംബ്ലി ഓഫീസിൽ വച്ച് സൺ‌ഡേ സ്കൂൾ അധ്യാപകർക്കായി മീറ്റിംഗ് നടന്നു.

പാസ്റ്റർ എഡ്വിൻ തങ്കച്ചൻ പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിംഗിന് പാസ്റ്റർ ജേക്കബ് ദാനിയേൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഒ.എം ജോർജ് മധ്യസ്ഥ പ്രാർത്ഥന നടത്തി. പാസ്റ്റർ ഷിബു ജോസഫ് ക്ലാസ് എടുത്തു. ബ്രദർ മനോജ്‌ പാടിമൺ സ്വാഗതവും ബ്രദർ സിജോമോൻ സാബു  കൃതജ്ഞതയും പറഞ്ഞു. പാസ്റ്റർ സാബു എം. ജോസഫ് സമാപന പ്രാർത്ഥനയും ആശിർവാദവും നിർവഹിച്ചു.