മെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

വയനാട്/കൊയിലേരി : തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജും, ICPF വയനാട് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും സംയുക്തമായി പ്രമേഹ രോഗികൾക്ക് മാത്രമായി ഫെബ്രുവരി 27, 28 വെള്ളി ശനി ദിവസങ്ങളിൽ കൊയിലേരി  താബോർഹിൽ റിവർവ്യൂ റിട്രീറ്റ് സെൻറർ ക്യാമ്പസിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മെഡിക്കൽ ക്യാമ്പ് നടത്തും. എല്ലാ ഡോക്ടേഴ്സിന്റെയും കൺസൾട്ടേഷൻ സേവനങ്ങൾ സൗജന്യമാണ്. ടെസ്റ്റുകൾ സൗജന്യ നിരക്കിൽ ലഭ്യമാണ്.

കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, എൻഡോക്രൈനോളജി, ഒപ്റ്റാൾമോളജി, ജനറൽ മെഡിസിൻ, സർജറി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടേഴ്സിൻ്റെ സേവനങ്ങളാണ് ലഭിക്കുക. മുൻകൂർ ബുക്കിംഗ് ഇല്ലാത്തവർക്ക് സേവനം ലഭ്യമല്ല.

Ph. 9846322978, 9895483059

വാർത്ത: കെ.ജെ ജോബ് കൽപ്പറ്റ