വനിതാ സമ്മേളനം

വനിതാ സമ്മേളനം

വയനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭ കൽപ്പറ്റ ഏരിയ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന വനിതാ സമ്മേളനം ജനുവരി 31ന് ശനിയാഴ്ച നടക്കും.

രാവിലെ 9.30 മുതൽ 1.30 വരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് എതിർവശമുള്ള തുർക്കി റോഡിലെ ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ ഹാളിൽ ആണ് സമ്മേളനം. അനുഗ്രഹീത ദൈവവചന പ്രഘോഷക സിസ്റ്റർ ഡോ.സൂസൻ തോമസ് (ബഹറിൻ) മുഖ്യ സന്ദേശം നൽകും. സഭാ വിഭാഗ വ്യത്യാസമില്ലാതെ എല്ലാ സഹോദരിമാരെയും മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.