യുവജന സമ്മേളനം

യുവജന സമ്മേളനം

ഇടുക്കി : ‘ദി ലിവിംഗ് സ്റ്റോൺസ് കളക്ടീവ്’ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യൂത്ത് റിവൈവൽ കോൺഫറൻസ് ജനുവരി 26 തിങ്കളാഴ്ച തൊടുപുഴ മുട്ടം റൈഫിൾ ക്ലബ്ബിൽ നടക്കും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3 വരെ രണ്ടു സെഷനുകളായി നടക്കുന്ന ഏകദിന യുവജന സമ്മേളനത്തിൽ പാസ്റ്റർ അംജിത്ത് (PYPA എറണാകുളം സോണൽ) ദൈവവചനം ശുശ്രൂഷിക്കും.

ഇന്നത്തെ യുവതലമുറ അഭിമുഖീരിക്കുന്ന പ്രശ്നങ്ങൾ സജീവമായി ശ്രദ്ധിക്കുന്നതിലൂടെ, അവരെ ചേർത്തു നിർത്തുകയും യഥാർത്ഥമായ ആത്മീയ ജീവിതത്തിലേക്ക് അവരെ ഉയർത്തുകയും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന യുവജന കൂട്ടായ്മയാണ്  ‘ദി ലിവിംഗ് സ്റ്റോൺസ് കളക്ടീവ് ‘.

യുവജനങ്ങൾക്കായി നിരവധി ആത്മീയ പ്രോഗ്രാമുകൾ യൂത്ത് റിവൈവൽ കോൺഫറൻസിൽ സംഘടിപ്പിച്ചിട്ടുണ്ട്.