മഞ്ഞള്ളൂർക്കുന്നിൽ എം.ജെ. യോഹന്നാൻ നിത്യതയിൽ

മല്ലപ്പള്ളി : മഞ്ഞള്ളൂർക്കുന്നിൽ എം.ജെ. യോഹന്നാൻ (ചിന്നപ്പൻ-69) ബാംഗ്ലൂരിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദൊഡ്ഡ ബൊമ്മ സാന്ദ്ര ഐപിസി സഭാംഗമാണ്. സംസ്കാരം ഇന്നു ഉച്ചയ്ക്ക് 2 മണിക്ക് എം. എസ്. പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ. മത്തിക്കര ഗോകുലയിൽ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. ഭാര്യ: ആലപ്ര തോട്ടുങ്കൽ കുടുംബാംഗമായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സാബു എം. ജോൺ (ബാംഗ്ലൂർ), ജെയ്സമ്മ, ജെയ്നമ്മ. മരുമക്കൾ : ഷീജ, ബിനു തോമസ്, ബിജോയ് സാമുവെൽ. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കാം.