വനിതാ ക്രിക്കറ്റ് ലോക കപ്പ് : യേശുവിന് നന്ദി പറഞ്ഞ് ജെമിമ
എനിക്ക് യേശുവിന് നന്ദി പറയണം, എനിക്കിത് സ്വയം ചെയ്യാൻ കഴിയില്ലായിരുന്നു. എന്റെ അമ്മയ്ക്കും അച്ഛനും പരിശീലകനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ മാസം വളരെ പ്രയാസമേറിയതായിരുന്നു. ഇതൊരു സ്വപ്നം പോലെ തോന്നുന്നു, ഇപ്പോഴും എനിക്കിത് വിശ്വസിക്കാനായിട്ടില്ല,” വിജയത്തിന് ശേഷം ജെമീമ പറഞ്ഞു. ഇതുവരെ സംഭവിച്ചതെല്ലാം ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. കഴിഞ്ഞ വർഷം എന്നെ ഈ ലോകകപ്പിൽ നിന്ന് ഒഴിവാക്കി. ഞാൻ നല്ല ഫോമിലായിരുന്നു. എന്നാൽ ഒന്നിനുപുറകെ ഒന്നായി പലതും സംഭവിച്ചു. ഈ പര്യടനത്തിൽ ഞാൻ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി ഞാൻ നല്ല അവസ്ഥയിലായിരുന്നില്ല, ഉത്കണ്ഠയിലൂടെയാണ് കടന്നുപോയിരുന്നത്. എനിക്ക് നന്നായി കളിക്കണമെന്ന് അറിയാമായിരുന്നു, ദൈവം എല്ലാം ഭംഗിയാക്കി.
https://youtu.be/fbT0aFB2mjA?si=CheMUWRGEwAatazL
നവി മുംബൈ : ഇന്നലെ (2025 ഒക്റ്റോബർ 30) നവി മുംബൈയിൽ നടന്ന ഐസിസി വനിതാ ലോക കപ്പ് 2025 ക്രിക്കറ്റ് സെമി ഫൈനലിൽ ഓസ്ട്രേലിയ ഉയർത്തിയ 338 റൺസ് പിന്തുടരവേ തോൽവി മുൻപിൽ കണ്ട ഇന്ത്യയെ പുറത്താകാതെ 134 പന്തുകളിൽ നിന്നും 14 ബൗണ്ടറികൾ അടക്കം 124 റൺസ് നേടി ഈ റ്റൂർണമെന്റിൽ തോൽവി അറിയാതിരുന്ന കരുത്തരായ ഓസ്ട്രേലിയയെ തോൽപിച്ച് ഇന്ത്യയെ ഫൈനലിൽ എത്തിച്ച് ജെമീമ റോഡ്രിഗസ്.
പിതാവിനൊപ്പം ജെമിമ
ജെമീമ റോഡ്രിഗസ് എന്ന വനിത ബാറ്റർ മുംബൈയിലെ സുവിശേഷകൻ ഇവാൻ റോഡ്രിഗ്രസിന്റെ മകൾ തന്റെ പ്രകടന മികവ് യേശുവിന്റെ കൃപ മാത്രമെന്നും എന്നും മോശയോടെ ദൈവം ചെങ്കടൽ മുൻപിൽ വച്ച് സംസാരിച്ച വചനം താൻ ഗ്രൗണ്ടിൽ വച്ച് ശാരീരകമായി തീർത്തും ക്ഷണിതയായപ്പോൾ തനിക്ക് ശക്തി നൽകി തന്നെ ബലപ്പെടുത്തിയെന്നും പരസ്യമായി ഒട്ടും ലജ്ജയില്ലാതെ മാധ്യമങ്ങളുടെ മുൻപിൽ ലോകത്തോട് വിളിച്ച് പറഞ്ഞ് ദൈവ നാമം ഉയർത്തി.
“യഹോവ നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്ന് പറഞ്ഞു” (വിശുദ്ധ ബൈബിൾ: പുറപ്പാട് 14 : 14).
തൻ്റെ പിതാവ് ഇവാൻ റോഡ്രിഗ്സ് മുംബൈയിൽ ഖാർ ജിംഖാനയിൽ പതിവായി പ്രാർത്ഥന നടത്തി വരുന്ന ഒരു സുവിശേഷകൻ ആയിരുന്നു. വ്യാജ മത പരിവർത്തന കുറ്റത്തിന്റെ പേരിൽ മത വർഗീയ വാദികൾ പ്രാർത്ഥനാ കൂട്ടത്തിനെതിരെ പരാതി കൊടുത്ത് വളരെ അധികം മാനസിക ബുദ്ധിമുട്ടുകൾ ഈ കുടുംബത്തിന് കഴിഞ്ഞ ചില വർഷങ്ങളായി വരുത്തിയിരുന്നു.
ഇവാൻ റോഡ്രിഗസ് യേശുവിനെ പ്രസംഗിച്ചത് ഒരു പക്ഷേ നൂറോ ഇരുന്നൂറോ പേരുള്ള മീറ്റിങ്ങിൽ ആയിരുന്നു കാണും. എന്നാൽ ജമീമ റോഡ്രിഗസിന്റെ സാക്ഷ്യം ഓൺലൈൻ മാധ്യമങ്ങൾ വഴി കേട്ടത് കോടിക്കണക്കിന് ആളുകളും. സത്യ സുവിശേഷത്തിന് ബന്ധനം ഇല്ല എന്നതിന്റെ തെളിവായിരുന്നു കോടി കണക്കിന് ജനങ്ങൾ കേട്ട ജെമീമ റോഡ്രിഗസിന്റെ സാക്ഷ്യം.
സത്യം നൂറോ ഇരുന്നൂറോ പേരുടെ മുൻപിൽ ഒരു പക്ഷേ തമസ്കരിക്കപ്പെട്ടേക്കാം എങ്കിലും കോടിക്കണക്കിന് ജനങ്ങളുടെ മുൻപിൽ ഒരിക്കൽ അതു ഉയർക്കും. അതിന്റെ സാക്ഷ്യമാണ് ജെമീമ റോഡ്രിഗസ്.
വിജയത്തെ തുടർന്ന്👇👏
https://youtube.com/shorts/8fJLxaUv_pQ?si=CntaIfUzVLp8tk8W
ജമീമമാർ വളർന്നു വരട്ടെ.. പ്രോത്സാഹിപ്പിക്കാം, നുളളി കളയല്ലേ!
(പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ, പള്ളിപ്പാട്)
കേരളത്തിലെ ഒരു സാധാരണ കൺവെൻഷൻ ഓഡിയൻസ് 100 മുതൽ 1000 വരെ അല്ലെങ്കിൽ മാക്സിമം 2000 വരെ കാണും.
സോഷ്യൽ മീഡിയയിൽ നാം ഇടുന്ന പ്രസംഗങ്ങൾക്കോ പാട്ടുകൾക്കോ പതിനായിരമോ ചിലതിന് ലക്ഷമോ കാഴ്ചക്കാർ ലഭിക്കും.
കഴിഞ്ഞദിവസം മുംബൈ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്നത് ഒരു സുവിശേഷ യോഗമല്ലായിരുന്നു,വേൾഡ് കപ്പ് സെമിഫൈനൽ ആയിരുന്നു.
അവിടെ ജെമ്മിമ റോഡ്രിഗസ് എന്ന പെൺകുട്ടി സധൈര്യം തന്റെ വിശ്വാസത്തെയും തന്റെ രക്ഷിതാവിനെയും ഏറ്റു പറഞ്ഞപ്പോൾ അതിനു സാക്ഷ്യംവഹിച്ചത് ഏറ്റവും കുറഞ്ഞത് 100 കോടി ജനങ്ങൾ എങ്കിലും ആകാം..
ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഇങ്ങനെ ഒരു വേദിയിൽ 25 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി സധൈര്യം തന്റെ വിശ്വാസം യേശുവിൽ ആണെന്നും സമ്മർദങ്ങളിൽ തന്നെ ധൈര്യപ്പെടുത്തിയത് ബൈബിളിലെ വാക്യങ്ങൾ ആണെന്ന് പറയുമ്പോൾ അതിലും വലിയ ഒരു സാക്ഷ്യം ഇല്ല..!!!
ഞാൻ ഇനി ഒരു ആയിരം യോഗത്തിന് പ്രസംഗിച്ചാലും 100 കോടി ഓഡിയൻസ് അതിന് കാണില്ല. ഇന്ത്യയിലെ മിക്ക മുഖ്യധാരാ മാധ്യമങ്ങളും ജമീമ്മയുടെ വിശ്വാസപ്രഖ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിശ്വാസം പങ്കുവെച്ചതിന് വേട്ടയാടപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്ത ഒരു പിൽക്കാലചരിത്രം ജെമിമക്കും പാസ്റ്ററായ തന്റെ പിതാവിനും പറയാനുണ്ട്. അത് ചില വർഗീയ സംഘടനകളുടെ അജണ്ടയിൽ പെട്ടതാണ്.
വെല്ലുവിളി
ഒട്ടനവധി ജമീമ്മമാർ നമ്മുടെ ഇടയിൽ ഉണ്ട്. അറിഞ്ഞോ അറിയാതെയോ പിൽകാലങ്ങളിൽ അവരിൽ പലരെയും നിരുത്സാഹപ്പെടുത്തിയ ഒരു സമൂഹമാണ് നമ്മുടേത്.
ആലപ്പുഴ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും പല സമ്മർദങ്ങൾ കൊണ്ട് അതിനു പോകാൻ കഴിയാതിരുന്ന എന്റെ നാട്ടുകാരനായ ഒരു ചെറുപ്പക്കാരന്റെ വിങ്ങൽ ഇന്നും അണഞ്ഞിട്ടില്ല.
അങ്ങനെ ഒട്ടനവധി പേർ… ഒരു പുനർവിചിന്തനത്തിന് നാം തയ്യാറാകണം. കലാ കായിക മേഖലകളിൽ, ഐഎഎസ്, ഐപിഎസ് തുടങ്ങിയുള്ള ഉന്നത സർവീസുകളിൽ നമ്മുടെ കുഞ്ഞുങ്ങൾ വരട്ടെ. നമ്മുടെ ഇടയിൽ മികവുള്ളവരെ കണ്ടെത്തി പരിശീലിപ്പിച്ചു ഉയർത്തിക്കൊണ്ടു വരണം, പ്രോത്സാഹിപ്പിക്കണം. ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, കബഡി തുടങ്ങിയ ഉള്ള മിക്ക കായിക ഇനങ്ങളിലും ഇന്ന് സ്പോർട്സ് ലീഗുകൾ സജീവമാണ്.
കഴിവുകളെ പരിപോഷിപ്പിച്ച, കൃത്യമായ പരിശീലനം ലഭിച്ചാൽ നമ്മുടെ കുഞ്ഞുങ്ങളിൽ പലരും അവിടെ പ്രയോജനപ്പെടുന്നവരാണ്. നമുക്ക് ഒരിക്കലും സന്ധിക്കാൻ കഴിയാത്ത ആളുകളോടും ഉന്നത സമൂഹങ്ങളോടും അവർക്ക് ഈ വിശ്വാസത്തിന്റെ വക്താക്കളായി നിൽക്കാൻ കഴിയും.
മനുഷ്യനുവേണ്ടി നിർമ്മിക്കപ്പെട്ട ന്യായപ്രമാണം അവന് ചുമക്കുവാൻ കഴിയാത്ത ഭാരമായി അടിച്ചേൽപ്പിച്ച യേശുവിന്റെ കാലത്തേ യഹൂദ മതപ്രമാണിമാരെ പോലെ മുട്ടാതർക്കങ്ങളും വാദങ്ങളും പറയാതെ ഓരോരുത്തരും അവരവർക്ക് ലഭിച്ചിരിക്കുന്ന സ്വപ്നങ്ങളിലും അതിന്മേലുള്ള ദൈവീക പദ്ധതികളിലും ആശ്രയിച്ച് മുൻപോട്ട് പോകുക.
ജെമിമാമാർ വളരട്ടെ…
*Jemimah’ Post Match Instagram Post*
THIS IS GOD!! HE IS FAITHFUL
This is the song that always helps me when it’s hard
Christ is my firm foundation The Rock on which stand When everything around me is shaking I’ve never been more glad That put my faith in Jesus ‘Cause He’s never let me down He’s faithful through generations So why would He fail now? He won’t He won’t
I’ve still got joy in chaos I’ve got peace that makes no sense So I won’t be going under I’m not held by my own strength ‘Cause I build my life on Jesus He’s never let me down He’s faithful in everv season So why would He fail nows
Oh. rain came and wind blew But my house was built on You And I’m safe with You I’m gonna make it through Yeah, I’m gonna make it through ‘Cause I’m standing strong on You Yeah, I’m gonna make it through ‘Cause my house is built on You
(കടപ്പാട് : പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ)

