പ്രാർത്ഥനാ കൂട്ടായ്മക്കെതിരെ പ്രതിഷേധം

പ്രാർത്ഥനാ കൂട്ടായ്മക്കെതിരെ പ്രതിഷേധം

ഛത്തീസ്ഗട്ട്: റായ്പൂരിലെ കുക്കുർ ബേഡയിൽ ഇന്ന് ഉച്ചയ്ക്ക് പ്രാർത്ഥനാ കൂട്ടായ്മ നടക്കുന്നതിനിടയിൽ മതപരിവർത്തനം ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ അക്രമം. പാസ്റ്ററെയും വിശ്വാസികളെയും മർദ്ദിച്ചു. പ്രാർത്ഥന നടന്ന വിശ്വാസിയുടെ വീട് വളഞ്ഞാണ് ആക്രമണം നടത്തിയത്. നൂറിലധികം ബജ്‌റംഗ്ദൾ അംഗങ്ങൾ ജയ്ശ്രീറാം വിളിച്ച് പുറത്ത് പ്രതിഷേധിച്ചു. അക്രമികളെ സ്വതന്ത്രമായി നടക്കാൻ അനുവദിക്കുകയും എന്നാൽ പാസ്റ്ററെയും വിശ്വാസികളെയും പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.