രാജസ്ഥാനിലും മത പരിവർത്തന ആരോപണം

രാജസ്ഥാനിലും മത പരിവർത്തന ആരോപണം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി സിസ്റ്റർമാർക്ക് ജാമ്യം ലഭിച്ചു എന്ന ആശ്വാസവാർത്ത പുറത്തുവരുന്നതിനു    പിന്നാലെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വാർത്ത ഉത്തരേന്ത്യയിൽ നിന്നും പുറത്തു വരുന്നു. മതപരിവർത്തനവും വിദ്വേഷ പ്രചാരണവും ആരോപിച്ചാണ് രാജസ്ഥാനിൽ പ്രവർത്തിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശി പാസ്റ്റര്‍ തോമസ് ജോർജിനെതിരെ കേസെടുത്ത വാർത്തകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വർഷങ്ങളായി രാജസ്ഥാനിലെ ദൗസ ജില്ലയിൽ  ക്രിസ്തീയ പ്രവർത്തനം നടത്തുന്നയാളാണ് തോമസ് ജോർജ്. ഹനുമാൻ സേന പ്രവര്‍ത്തകര്‍ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കുന്നത് പതിവാണ്. ബുള്‍ഡോസറുമായാണ് ഒടുവിൽ അവർ പള്ളിക്ക് മുന്നിലേക്ക് ഇരച്ചെത്തിയതെന്നും തീവ്ര ഹിന്ദു സംഘടനകൾ ആക്രമണം നടത്തിയിട്ടും പോലീസ് തനിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പള്ളി അടിച്ച് തകര്‍ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും തോമസ് ജോര്‍ജ് കൂട്ടിച്ചേർത്തു.