ബത്തേരി പിപിഎഫ്
വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് സമ്മേളനം നാളെ രാവിലെ 10.30-ന് പാസ്റ്റർ ജോസ് മാടശ്ശേരി ശുശ്രൂഷിക്കുന്ന മന്തൊണ്ടിക്കുന്ന് ഗ്രേസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും. പാസ്റ്റർ സാം തോമസ് (പിപിഎഫ് പ്രസിഡൻ്റ്) അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബത്തേരി താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരും സുവിശേഷകരും പങ്കെടുക്കും. വചന ശുശ്രൂഷ, പ്രാർത്ഥന, ചർച്ച എന്നിവ ഉണ്ടായിരിക്കും. പാസ്റ്റർമാരായ കെ.എം. സുരേഷ്, വിൻസൻ്റ് ആൽബർട്ട് തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.

