പ്രാർത്ഥനാ സംഗമം
മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 49-ാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ജൂലൈ 12 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന് ഓൺലൈനിൽ നടക്കും.
മിഷൻ സംഗമം ആയി സംഘടിപ്പിക്കുന്ന യോഗത്തിൽ ക്രൈസ്തവ മിഷനറിമാർ
തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും.
പാസ്റ്റർ ജോർജ് കുരുവിള (ചെങ്ങന്നൂർ)
അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
പാസ്റ്റർ ചാക്കോ തോമസ് (ബാംഗ്ലൂർ) മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും. ക്രൈസ്തവ ഗായകൻ ഫിന്നി ശാമുവേൽ & ടീം ഗാനശുശ്രൂഷ നയിക്കും.
2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടത്തിവരുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രോഗ്രാം മുഖാന്തിരം അനേകർ ക്രിസ്തുവിനെ അറിയുവാനിടയാകുന്നു.
ID : 828 3015 0680
Password :amen

