നിത്യതയിൽ

പത്രാൺ/പഞ്ചാബ് : പഞ്ചാബിലെ പട്യാല ജില്ലയിലെ പത്രാണിൽ സുവിശേഷ വേലയിലായിരുന്ന പാസ്റ്റർ എം.പി ജെയിംസ് (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പോക്കറ്റ് ടെസ്റ്റാമെൻ്റ് ലീഗ് മിനിസ്ടിയുടെ ഭാഗമായി പത്രാനിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ഫെലോഷിപ് സെൻ്റർ സീനിയർ ശുശ്രൂഷകനാണ്. കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് ചില ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. മെയ് 25നായിരുന്നു അന്ത്യം. ഭാര്യ : മേഴ്സി അയ്യപ്പൻകോവിൽ പാസ്റ്റർ പി.ജെ ജോസഫിൻ്റെ (ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ) മകളാണ്. പിതാവ്: പീറ്റർ, മാതാവ്: ഏലിയാമ്മ. മക്കൾ: പാസ്റ്റർ ജെറിൻ ജെയിംസ്, ഡോ. ജെഫിൻ ജെയിംസ്.
സംസ്കാരം നാളെ (മെയ് 28) രാവിലെ 8 മുതൽ പത്രാൻ ക്രിസ്ത്യൻ ഫെലോഷിപ് സെൻ്ററിലെ ശുശ്രൂഷകൾക്കു ശേഷം നടക്കും.