നിത്യതയിൽ

നിത്യതയിൽ

ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയൺ രോഹിണി (സെക്ടർ 8/C8) സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ സാജു ഏലിയാസിന്റെ സഹധർമ്മിണിയും വയനാട് മീനങ്ങാടി തുരുത്തി കളപ്പുരയിൽ കുടുംബാംഗവുമായ സിസ്റ്റർ അനി സാജു (47) നിത്യതയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ 22 വർഷമായി ഉത്തര ഭാരതത്തിൽ രാജസ്ഥാൻ, യു.പി, എന്നീ സംസ്ഥാനങ്ങളിൽ കുടുംബമായി സുവിശേഷ വേലയിൽ ആയിരുന്നു. ഒരു വർഷത്തിലധികമായി ഡൽഹിയിൽ രോഹിണി ഐപിസി നോർത്തേൺ റീജിയൻ സഭയുടെ ശുശ്രൂഷകൻ ആണ് പാസ്റ്റർ സാജു എലിയാസ് കുടുംബം. മക്കൾ: ശാമുവേൽ, ഹന്ന.

സംസ്കാരം നാളെ (മെയ് 6) രാവിലെ 8:30-ന് രോഹിണി ഐ.പി.സി. (എൻ.ആർ) ബെഥേൽ ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് ബുരാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.