ലഹരിവിമോചന സന്ദേശ യാത്ര


മൂവ്മെൻ്റിൻ്റെയും (സി.ഇ.എം) ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിമോചന കേരള സന്ദേശ യാത്രയ്ക്ക് വയനാടിന്റെ പ്രവേശന കവാടമായ ലക്കിടിയിൽ സ്വീകരണം നൽകി. തുടർന്ന് ലക്കടി, വൈത്തിരി, കല്പറ്റ, മീനങ്ങാടി, ബീനാച്ചി, കേണിച്ചിറ, നാലാംമൈൽ, മാനന്തവാടി, തലപ്പുഴ എന്നിവിടങ്ങളിൽ പരസ്യ യോഗങ്ങളും ലഘുലേഖ വിതരണവും നൽകി നടത്തി. പാസ്റ്റർ എൽദോ പി. ജോസഫ്, പാസ്റ്റർ കെ. ജെ. ജോബ്, പാസ്റ്റർ സാംസൺ പി. തോമസ്, പാസ്റ്റർ ബിജു പോൾ, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ എൽദോ K. കുര്യാക്കോസ്, പാസ്റ്റർ സജി വർഗീസ്, പാസ്റ്റർ ജോൺസൻ സി. സാം, വർഗ്ഗീസ് എം .ജെ., പാസ്റ്റർ മനോജ് വി. റ്റി. ബ്രദർ ഡാനിയേൽ പി. എൽദോസ്, പാസ്റ്റർ തിമോഥി ചന്ദ്രൻ എന്നിവർ ബൈബിൾ വീക്ഷണത്തിലുള്ള ലഹരിവിരുദ്ധ സന്ദേശം നൽകി.