പി.വൈ.സി. കേരള ഭാരവാഹികൾ നിയമിതരായി

പി.വൈ.സി. കേരള ഭാരവാഹികൾ നിയമിതരായി

ചങ്ങനാശ്ശേരി: ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് യുവജനങ്ങളുടെ സംയുക്ത വേദിയായ പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ കേരള ഘടകത്തിന് രൂപം നൽകി. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റും പത്തനാപുരം എ.ജി. ഗോസ്പൽ സെന്റർ സഭാംഗവുമായ ജിനു വർഗീസാണ് പി.വൈ.സിയുടെ പ്രഥമ കേരള ഘടകത്തിന്റെ പ്രസിഡന്റ്. പാസ്റ്റർ ജെറി പൂവക്കാല (ചങ്ങനാശേരി ഐപിസി പ്രെയർ ടവർ) സെക്രട്ടറിയായും ചർച്ച് ഓഫ് ഗോഡ് സഭാംഗമായ പാസ്റ്റർ ഫിന്നി ജോസഫ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 6-ന് ചങ്ങനാശേരി ഐപിസി പ്രെയർ ടവറിൽ നടന്ന പി.വൈ.സി. ജനറൽ കൗൺസിൽ ‘ലീഡേഴ്സ് സമ്മിറ്റി’ലാണ് സംസ്ഥാന ഭരണ സമിതിയംഗങ്ങളെ തെരഞ്ഞെടുത്തത്. ജീൻസി സാം, പാസ്റ്റർ ബ്ലസൻ ജോർജ്, പാസ്റ്റർ ചെറിയാൻ വർഗീസ് എന്നിവർ വൈസ് പ്രസിഡന്റുമാരായും പാസ്റ്റർ ബിജേഷ് തോമസ്, സിസ്റ്റർ ഫേബാ മനോജ്, പ്രിജോ ഏബ്രഹാം കാച്ചാണത്ത് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും നിയമിതരായി. ബ്ലെസൻ മല്ലപ്പള്ളിയാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ. സജി ചെറിയാൻ (എം.എൽ.എ), വി.എസ്. ജോയി (കെ.പി.സി.സി. ജന: സെക്രട്ടറി) എന്നിവർ ഭാരവാഹികളെ ഷാൾ അണിയിച്ചു. പിസിഐ പ്രസിഡന്റ് എൻ.എം.രാജു, സനൽകുമാർ (സി പി.ഐ.എം), ബാലശങ്കർ, രാജൻ കണ്ണാട്ട്, അനൂപ് ആന്റണി, ജെസ്റ്റിൻ രാജ്, പാസ്റ്റർ ബിജു ജോസഫ്, ബ്രദർ അജികുളങ്ങര, ബ്രദർ ജോജി ഐപ് മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ വിവിധ പെന്തക്കോസ്ത് യുവജന സംഘടനകളെ പ്രതിനിധീകരിച്ച് ഇവാ.അജു അലക്സ് (PYPA), പാസ്റ്റർ ജെറാൾഡ് (YPES), പാസ്റ്റർ ജെബു കുറ്റപ്പുഴ (YPER), പാസ്റ്റർ ബെന്നി ജോൺ (CA), പാസ്റ്റർ ബിനു ഏബ്രഹാം(CEM), പാസ്റ്റർ ചെറിയാൻ വർഗീസ്(YPCA), പാസ്റ്റർ സാം പീറ്റർ(NIYF) തുടങ്ങിയ ഭാരവാഹികളും പങ്കെടുത്തു. ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാസ്റ്റർ വി.എ. തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘കേരള പെന്തക്കോസ്ത് സമൂഹം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രബന്ധം അവതരിപ്പിച്ചു. ക്രിസ്തീയ ശുശ്രൂഷയിൽ 6 പതിറ്റാണ്ട് പൂർത്തിയാക്കിയ പാസ്റ്റർ വി.എ. തമ്പിയെ വീണാ ജോർജ് എം.എൽ.എ. മെമന്റോ നൽകി അനുമോദിച്ചു. അജി കല്ലിങ്കൽ (പി.വൈ.സി ജന:പ്രസിഡന്റ്), റോയ്സൺ ജോണി (ജന.സെക്രട്ടറി), ഫിലിപ് ഏബ്രഹാം (ട്രഷറർ), പാസ്റ്റർ ലിജോ ജോസഫ്, ബ്ലെസൻ മലയിൽ, പാസ്റ്റർ വില്യം മല്ലശ്ശേരി, പാസ്റ്റർ റെണാൾഡ് സണ്ണി, പാസ്റ്റർ ജെറി പൂവക്കാല, പാസ്റ്റർ മോൻസി ജോർജ്, പാസ്റ്റർ ഫിലിപ് എം. ഏബ്രഹാം, പാസ്റ്റർ സിബിച്ചൻ, പാസ്റ്റർ അനീഷ് ഉമ്മൻ, ഫിന്നി മല്ലപ്പള്ളി എന്നിവർ നേതൃത്വം നൽകി.