യുവജന ക്യാമ്പ്

വയനാട് : അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് ഏക ദിന യൂത്ത് ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ പുൽപ്പള്ളി എ.ജി ചർച്ച് ഹാളിൽ നടക്കും. എ.ജി മലബാർ ഡിസ്ട്രിക്ട് ട്രഷറർ പാസ്റ്റർ അനീഷ് എം.ഐപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് (ഷാർജ) മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർമാരായ ജെയിംസ് ചെന്നിത്തല, ജോമോൻ കണ്ണൂർ, ബിജോയ് ഏബ്രഹാം, ഇവാ. ജസ്റ്റിൻ ജെയിംസ് എന്നിവരും ശുശ്രൂഷിക്കും. പാസ്റ്റർ അനു ആനന്ദ്, ബ്രദർ ആൽബി അനു എന്നിവർ ഗാനശുശ്രൂഷ നയിക്കും.