പ്രത്യാശോത്സവം

പ്രത്യാശോത്സവം

കോട്ടയം: ഇന്നു മുതൽ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ പ്രത്യാശോത്സവത്തിൽ ദൈവവചനം ശുശ്രൂഷിക്കുവാനായി ലോക പ്രശസ്ത സുവിശേഷകനായ ലോകത്തിലെ ഏറ്റവും വലിയ സഭയായ കൊറിയയിലെ യോയിഡോ ഫുൾ ഗോസ്‌പെൽ ചർച്ചിൻ്റെ സീനിയർ ശുശ്രൂഷകൻ റവ. ഡോ. യങ് ഹൂൺ ലീയും സംഘവും കേരളത്തിൽ എത്തിച്ചേർന്നു.

റവ. ആർ എബ്രഹാം, ബ്രദർ ജോയ് താനവേലിൽ, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ അനീഷ് തോമസ്, ബ്രദർ ടോണി വർഗീസ്, ബ്രദർ ഗ്ലാഡ്‌സൺ, ബ്രദർ ജോൺസൻ എന്നിവർ ചേർന്നു കൊറിയയിൽ നിന്നും കടന്നുവന്ന യൂങ് ഹൂൻ ലീയെയും സംഘത്തെയും സ്വീകരിച്ചു.

25 വർഷങ്ങൾക്കു മുൻപ് അനുഗൃഹീത കർതൃദാസൻ പോൾ യോഗിചോയിലൂടെ ലഭിച്ച ആത്മീയ ഉണർവിൻ്റെ പ്രതിധ്വനികൾ വീണ്ടും കേരളമണ്ണിൽ അലയടിക്കാൻ റവ. യൂങ് ഹൂൻ ലീയുടെ ശുശ്രൂഷയിലൂടെ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം, അതിനായി കാത്തിരിക്കാം.