പ്രത്യാശോത്സവം

കോട്ടയം: പ്രത്യാശോത്സവം എന്ന മെഗാ ക്രിസ്തീയ സംഗമത്തിന് ഇനി 5 നാൾ. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നവംബർ 27 മുതൽ 30 വരെയാണ് ‘സെലിബ്രേഷൻ ഓഫ് ഹോപ്-2024’ നടക്കുന്നത്. എല്ലാ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.
എട്ട് ലക്ഷത്തിൽ അധികം വിശ്വാസികൾ ഉള്ള കൊറിയയിലെ യോയിഡോ ഫുൾ ഗോസ്പൽ സഭയുടെ സ്ഥാപകൻ ലോക പ്രശസ്ത സുവിശേഷകൻ പോൾ യോംഗിച്ചോയുടെ പിൻഗാമിയും സഭയുടെ നിലവിലെ സീനിയർ ശുശ്രൂഷകനുമായ ഡോ. യങ്ങ് ഹൂൺ ലീ യാണ് മുഖ്യപ്രഭാഷകൻ. അദ്ദേഹത്തെ കൂടാതെ ഇന്ത്യയിൽ നിന്നും റവ. പോൾ ദിനകരൻ, റവ. ഡി. മോഹൻ, റവ. പോൾ തങ്കയ്യാ, റവ. ജോൺസൺ വർഗീസ്, റവ. ശാമുവേൽ പെട്ട തുടങ്ങിയവരും പ്രസംഗിക്കും.
100 പേരടങ്ങുന്ന ഗായക സംഘം സംഗീത ശുശ്രൂഷകൾ നയിക്കും. സിനാച്, പാസ്റ്റർ രഞ്ജിത് എബ്രഹാം, അമിത് കാമ്പിൽ, ജോസഫ് രാജ് ആലം, പ്രകൃതി ഏഞ്ചലീന തുടങ്ങിയവരാണ് ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്നത്. പകൽ നടക്കുന്ന പാസ്റ്റേഴ്സ് കോൺഫറൻസുകളിലേക്കു രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. മെഗാ ക്രൂസേഡുകളും പകൽ ഉണ്ടായിരിക്കും. മലയാളികളെ കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾ പ്രത്യാശോത്സവത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. റവ. ഡോ. കെ. സി ജോൺ രക്ഷാധികാരിയായും റവ. ഡോ. ആർ.എബ്രഹാം ചെയർമാൻ ആയും ബ്രദർ ജോയി താനവേലിൽ ജനറൽ കൺവീനർ ആയും പ്രത്യാശോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.