കുടുംബ സംഗമവും കൗൺസലിംഗ് ക്ലാസ്സും

റാന്നി: വെച്ചൂച്ചിറ ഐക്യ പെന്തക്കോസ്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 23-ന് മണ്ണടിശാല ശാരോൻ ഫെലോഷിപ് ചർച്ച് ഹാളിൽ കുടുംബ സംഗമവും കൗൺസലിംഗ് ക്ലാസ്സും നടക്കും. രാവിലെ 9.30 മുതൽ 4 മണിവരെ നടക്കുന്ന സംഗമത്തിൽ ഡോ. തോമസ് വി. തോമസ്, പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. 25 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: +9199477351 78, +91944665 8428.