നിത്യതയിൽ

നിത്യതയിൽ

കോട്ടയം : വാഴൂർ ഐപിസി ഹെബ്രോൻ സഭാംഗം അമ്പാട്ടു പരേതനായ എ. റ്റി. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (മേരിക്കുട്ടി-82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നെടുംകുന്നം പുന്നവേലി വെട്ടർ തോട്ടത്തിൽ കുടുംബാംഗമാണ് പരേതയായ മറിയാമ്മ ജോസഫ്. ഭൗതിക ശരീരം ഓഗസ്റ്റ് 11 ഞായർ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് 2. 00 മണിക്ക് പ്രാർത്ഥനകൾക്കും ശുശ്രുഷകൾക്കും ശേഷം ഉച്ചക്ക് 3.30ന് ചേട്ടിയാതറ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : തോമസ് ജോസഫ് (ഷാജി നാഗ്പുർ), സകറിയ ജോസഫ് (റെജി), ബിജു ജോസഫ് (ബിജു), ഷിജി ജോയ്. മരുമക്കൾ : മിനി തോമസ്, സിജി സകറിയാ, ജോയ് വർഗീസ്. ചെറുമക്കൾ : സാമൂവേൽ തോമസ്, ടോം ജോയ്സ്, ടിജോ ജോയ്സ്, ടോമോൻ ജോയ്സ്.