പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

നിലമ്പൂർ: പ്രമുഖ എഴുത്തുകാരനും കൗൺസലറും പ്രഭാഷകനുമായ പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ രചിച്ച ‘കുടുംബം നമ്മുടെ സ്നേഹക്കൂട്’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം മെയ് പതിമൂന്നാം തീയതി നിലമ്പൂരുള്ള അഗപ്പെ മിഷൻ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. പാസ്റ്റർ ജോയി പാറക്കലാണ് പുസ്തകത്തിൻ്റെ പ്രകാശനകർമ്മം നിർവഹിച്ചത്.

തന്റെ ദീർഘകാല അദ്ധ്യാപക പരിചയത്തിന്റെയും കൗൺസലിംഗ് രംഗത്തെ അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ രചിച്ച ഗ്രന്ഥമാണിത്. അഗപ്പെ ബൈബിൾ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ സഭാ വിഭാഗങ്ങളിൽപ്പെട്ട കർത്തൃദാസന്മാരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത്. ഹാലേലൂയ്യാ ബുക്ക്സ് ആണ് പ്രസാധകർ. പുസ്തക വില 250. പുസ്തകം ലഭിക്കുവാൻ ബന്ധപ്പെടുക : 9400079490.