പാസ്റ്റർ ഇ. ജെ. ജോൺസൺ

പാസ്റ്റർ ഇ. ജെ. ജോൺസൺ

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ഓവർസിയറായി പാസ്റ്റർ ഇ. ജെ. ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ജോസഫ് ജോൺ ആണ് സെക്രട്ടറി. ലിംഗരാജാപുരം ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ച് സഭയുടെ കേരളാ സ്റ്റേറ്റ് ഓവർസിയറും നാഷണൽ ഗവേർണിംഗ് ബോഡി ചെയർമാനുമായ പാസ്റ്റർ സി. സി. തോമസിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ദീർഘ വർഷങ്ങളായി കർണാടകയിൽ പ്രവർത്തിക്കുന്ന കോട്ടയം പിറവം സ്വദേശിയായ പാസ്റ്റർ ഇ.ജെ. ജോൺസൺ ബാംഗ്ലൂർ സെന്റർ പാസ്റ്ററും ആർ.ടി. നഗർ ചർച്ച് ഓഫ് ഗോഡ് ശുശ്രുഷകനും ആണ്. കൗൺസിൽ മെംബേർസ് ആയി പാസ്റ്റർമാരായ ജോസഫ് ജോൺ, പി. വി. കുര്യാക്കോസ് (ട്രഷറർ), റോജി ഇ. സാമുവേൽ, ബ്ലെസ്സൺ ജോൺ, ബിനു ചെറിയാൻ, ടി.പി. ബെന്നി എന്നിവരെ തിരഞ്ഞെടുത്തു.