നിത്യതയിൽ

നിത്യതയിൽ

റാന്നി/തോമ്പിക്കണ്ടം: സിയോൻ ഗോസ്പൽ അസംബ്ലി ദൈവസഭകളുടെ നാഷണൽ ഓവർസിയർ പാസ്റ്റർ ബിനോയി ജോസഫിന്റെ മാതാവ് കുഞ്ഞമ്മ ജോസഫ് (84) കർത്താവിൽ നിദ്ര പ്രാപിച്ചു. സഭയുടെ സ്ഥാപക പ്രസിഡൻ്റായ പരേതനായ പാസ്റ്റർ എം. സി ജോസഫിന്റെ സഹധർമ്മിണിയാണ്. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 7 മണിക്ക് റാന്നി തോമ്പിക്കണ്ടം സീയോൻപുരത്ത് ആരംഭിച്ച് രണ്ടു മണിക്ക് സംസ്കാരം നടക്കും.

മക്കൾ: ജോസി, ജയിനമ്മ പാസ്റ്റർ ബിനോയി, ജോഷിബാ. മരുമക്കൾ: പരേതനായ പ്രസാദ്, പാസ്റ്റർ സണ്ണി ജോൺ (പ്രസിഡന്റ്, ബഥേൽ പെന്തക്കോസ്തു ചർച്ച്), പാസ്റ്റർ ജയിംസ് ചാക്കോ (പ്രസിഡന്റ്, റാഫ ഗോസ്‌പൽ മിഷൻ, തെലങ്കാനാ), ബിന്ദു ബിനോയി.