പാസ്റ്റർ സിസിൽ ചീരൻ നിത്യതയിൽ

പാസ്റ്റർ സിസിൽ ചീരൻ നിത്യതയിൽ

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പെന്തക്കോസ്റ്റൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ (46) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡും ന്യുമോണിയയും ബാധിച്ച് ചികിത്സയിലായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും പരേതനായ പാസ്റ്റർ ഹാൻസ് ലി ചീരന്റെ മകനുമാണ്. ഭാര്യ ബിജി. മക്കൾ: ഗ്ലെൻ, ജെയ്ക്. സന്തപ്ത കുടുംബാംഗങ്ങളെ ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.