വനിതാ സമ്മേളനം

വനിതാ സമ്മേളനം

കറുകച്ചാൽ : ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം ജനുവരി 27 ശനിയാഴ്ച കറുകച്ചാലിനു സമീപം പനയമ്പാല അഴകത്ത് ടവറിൽ നടക്കും. പ്രസിഡന്റ് സിസ്റ്റർ ലീലാമ്മ ജേക്കബിന്റെ അധ്യക്ഷതയിൽ രാവിലെ 10-ന് ആരംഭിക്കുന്ന സമ്മേളനത്തിൽ സിസ്റ്റർ കൊച്ചുമോൾ സന്തോഷ് വചന സന്ദേശം നൽകും. സിസ്റ്റർ ഷിനി ജോൺ (സെക്രട്ടറി), സിസ്റ്റർ ജോയമ്മ സാബു (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.